ADVERTISEMENT

കൊച്ചി∙ മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. കൊച്ചി പള്ളുരുത്തി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി 9.30നാണ് സംഭവം.

മദ്യലഹരിയിലായിരുന്ന സുരേഷ്, സ്വന്തം വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ആദ്യം റിവേഴ്സ് എടുത്ത ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടമുണ്ടായതിനു സമീപത്തായി ബൈക്ക് യാത്രികനും അയൽവീട്ടിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.

സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ വാഹനത്തിനും കേടുപാടുണ്ടായി. 

English Summary: Car Crash Wall at Palluruthy- Video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com