ADVERTISEMENT

തിരുവനന്തപുരം ∙ തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തെരുവുനായ പ്രശ്നം തീർക്കാൻ ആറിന പദ്ധതിയുമായി വെറ്റിനറി സര്‍വകലാശാല രംഗത്തെത്തി.

ആറിന പദ്ധതികൾ

1. നായ്ക്കളെ പിടികൂടാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം. അതിഥി തൊഴിലാളികളെയും ഉള്‍പ്പെടുത്തും.

2. പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാന്‍ വെറ്റിനറി ഡിപ്ലോമയുള്ളവര്‍ക്കും പാരാമെ‍ഡിക്കല്‍ സ്റ്റാഫിനും പരിശീലനം.

3. മണ്ണുത്തി, പൂക്കോട് ക്യാംപസുകളില്‍ നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിനേഷന്‍ സൗജന്യമായി നല്‍കും.

4. തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം.

5. വന്ധ്യംകരണത്തിനും അനുബന്ധ ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്ക് പരിശീലനം.

6. പൊതുജനങ്ങള്‍ക്കായി ബോധവൽക്കരണ പരിപാടികള്‍. വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

English Summary: Kerala Veterinary university suggest six measures to reduce stray dog menace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com