ADVERTISEMENT

എടത്വ ∙ കർഷക തൊഴിലാളി പാടത്ത് ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു. തലവടി ആനപ്രമ്പാൽ വടക്ക് പീടികത്തറയിൽ ടി.കെ.സോമൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ടങ്കരി കടമ്പങ്കരി പാടത്ത് വച്ചാണ് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടത്ത് കൃഷിയുമായി ബന്ധപ്പെട്ട് ചെളി മാറ്റുന്ന ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരും നാട്ടുകാരും ചേർന്ന് പാടത്തു നിന്നും അരമണിക്കൂർ കൊണ്ടാണ് കരയിലെത്തിച്ചത്.

തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, സിപിഐ തലവടി ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി, കാർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കനകമ്മ. മക്കൾ. കവിത, കല, സേതു. മരുമക്കൾ: ജിനീഷ്, വിനീഷ്.

 

English Summary: Worker faint to death in Edathua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com