ADVERTISEMENT

ന്യൂഡൽഹി∙ പരിചയ സമ്പന്നനായ നേതാവാണ് കോൺഗ്രസ് അധ്യക്ഷനായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സോണിയാ ഗാന്ധി. കോണ്‍ഗ്രസുകാര്‍ ഹൃദയം നിറഞ്ഞ് സ്നേഹിച്ചുവെന്നും എല്ലാവര്‍ക്കും നന്ദിയെന്നും അവര്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ചശേഷമാണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിൽനിന്ന് പടിയിറങ്ങുന്നത്.

‘‘പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. താഴേത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന ഖര്‍ഗെ ഏറ്റെടുത്തരിക്കുന്നത് വലിയ ചുമതലയാണ്. ഒപ്പം ഒറ്റക്കെട്ടായി സര്‍വശക്തിയുമെടുത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകണം. ജനാധിപത്യമൂല്യം സംരക്ഷിക്കുകയെന്ന വെല്ലുവിളി മുന്നിലുണ്ട്. നേരത്തേയും കോൺഗ്രസ് ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിലൊന്നും കോണ്‍ഗ്രസ് തോറ്റിട്ടില്ല. പ്രശ്‌നങ്ങളെ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’’– അവർ പറഞ്ഞു.

ബുധനാഴ്ച രാവിലെ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മല്ലികാർജുൽ ഖർഗെ അധ്യക്ഷനായി ഔദ്യോഗികമായി സ്ഥാനമേറ്റു. ഒക്ടോബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരിനെയാണ് ഖർഗെ പരാജയപ്പെടുത്തിയത്. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.

English Summary: Sonia Gandhi on Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com