ADVERTISEMENT

കൊച്ചി ∙ കാരക്കോണം മെഡിക്കൽ കോളജ് അഴിമതിക്കേസിൽ സിഎസ്ഐ സഭ മോഡറേറ്റര്‍ ധര്‍മരാജ് റസാലം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. സെക്രട്ടറി ടി.പി.പ്രവീണും റസാലത്തിനൊപ്പം എത്തിയിരുന്നു.

ബിഷപ്പിന്റെ നേതൃത്വത്തിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ചു കള്ളപ്പണം വെളിപ്പിച്ചു എന്നതും ഉൾപ്പെടെയുള്ള കേസുകളിലാണ് ചോദ്യം ചെയ്യുന്നത്. പരാതിയെത്തുടർന്നു സഭാ ആസ്ഥാനത്തും ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിലും ഇഡി മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. 

പരിശോധനകൾക്കു പിന്നാലെ യുകെയിലേക്കു കടക്കാൻ ശ്രമിച്ച ബിഷപ്പിനെ ഇഡി തടഞ്ഞു. വിലക്കു മറികടന്ന്, ചോദ്യം ചെയ്യലിനു പിന്നാലെ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇഡി നിർദേശത്തിൽ ബിഷപ്പിനെ തടഞ്ഞത്.

English Summary: Karakonam Medical College Scam: CSI moderator appears before ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com