ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനാണ് പകരം നിയമനം.

30 ഐപിഎസുകാരെയും സ്ഥലം മാറ്റി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. കൊല്ലം റൂറൽ എസ്പി കെ.ബി.രവിയെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. അങ്കിത് അശോകൻ ആണ് പുതിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ.

കണ്ണൂർ റൂറൽ എസ്പി കെ.ബി.രാജീവിനെയും സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് നിയമിച്ചു. ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.

English Summary: Reshuffle in Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com