ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കൾ സിസിടിവികള്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

സ്റ്റേഷന്റെ മുൻപിലുണ്ടായ സിസിടിവികളെല്ലാം യുവാക്കൾ അടിച്ചുതകർത്തു. അതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. എന്നാൽ സ്റ്റേഷന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ തിരിച്ചുവയ്ക്കുന്നത് കാണാം. മാസ്ക് ധരിച്ച് എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. സെൽട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേർ. വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം 3.30യ്ക്ക് കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും. മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തേക്കില്ല.

vizhinjam-police-station
സമരക്കാർ അടിച്ചുതകർത്ത വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്ഐആറിൽ പറയുന്നു. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.

English Summary: CCTVs were destroyed before the violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com