ADVERTISEMENT

കോഴിക്കോട്∙ കലോത്സവ വേദിയിൽ കുട്ടികൾക്ക് സംഘാടകർ സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ ആദ്യ ദിവസം തന്നെ വീഴ്ച. കോൽക്കളി മത്സരത്തിനിടെ മാറ്റിൽ തെന്നി വീണ് മൽസരാർഥിക്ക് പരുക്കേറ്റതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാറ്റിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരെങ്കിലും വീണാൽ അപ്പോൾ നോക്കാമെന്നാണ് സംഘാടകർ പറഞ്ഞതെന്ന് പരുക്കേറ്റ വിദ്യാർഥി പറയുന്നു.

ജില്ലാ കലോത്സവ വേദിയിൽ മാറ്റിലെ പ്രശ്നങ്ങൾ മൂലം അപകടം സംഭവിച്ച് പുറത്തായ ടീം ദൃശ്യങ്ങൾ സഹിതം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെ വേദിയിൽ സുരക്ഷ ഒരുക്കാത്തതുമൂലം  വിദ്യാർഥികൾക്ക് പരുക്കേറ്റാൽ സംഘാടകർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ജസ്റ്റിസ് വി.ജി.അരുൺ അധ്യക്ഷനായ ബഞ്ച് നൽകിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് സമാന സംഭവം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കോൽക്കളി വേദിയിൽ അരങ്ങേറിയത്. പരാതികളില്ലാത്ത കലോത്സവത്തിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞിരുന്നു. ഇതോടെ സംഘാടകർക്കെതിരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

English Summary: High Court verdict on safety measures to be taken in Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com