ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ഒരു വര്‍ഷം. സ്പെഷല്‍ സ്കൂളുകള്‍ക്കുള്ള ഓണറേറിയം കൃത്യസമയത്ത് സര്‍ക്കാര്‍ നല്‍കാത്തതാണ് വേതനം മുടങ്ങാന്‍ കാരണം. സ്പെഷല്‍ സ്കൂള്‍ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ പതിറ്റാണ്ടുകളായി സ്പെഷല്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന താല്‍കാലിക അധ്യാപകരുടെ തൊഴിലും തുലാസിലാണ്. 

സ്പെഷല്‍ സ്കൂളുകളിലെ നല്ലൊരു ശതമാനം അധ്യാപകരും ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരാണ്. സ്പെഷല്‍ സ്കൂള്‍ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത ബിഎഡ് ആക്കി ഉയര്‍ത്തിയത് ഇവരെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബഡ്സ് സ്കൂള്‍, ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ അടിസ്ഥാന യോഗ്യത പ്ലസ്ടുവും, സ്പെഷല്‍ എജ്യുക്കേഷന്‍ ഡിപ്ലോമയും ആണെന്നിരിക്കെ സ്പെഷല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കു മാത്രം ബിഎഡ് അടിസ്ഥാന യോഗ്യതയാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

English Summary: Special school teachers honorarium stopped since one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com