ADVERTISEMENT

തിരുവനന്തപുരം∙ അക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളജ് അധ്യാപകർക്ക് നേരെ ആക്രമണം. എസ്‌എഫ്ഐക്കാർ ആക്രമിച്ചെന്ന് അസിസ്റ്റന്‍റ് പ്രഫസര്‍ വി.കെ. സഞ്ജു മനോരമ ന്യൂസിനോടു പറഞ്ഞു. പുറത്തുനിന്നുള്ളവരും എത്തി. 10 മണിക്കൂർ മുറിക്കുള്ളിൽ പൂട്ടിയിട്ടു. മുറിയിലെ ഫാനും ലൈറ്റും അണച്ചു. പുറത്തിറങ്ങുന്നത് തടഞ്ഞു. ശാരീരികമായി തന്നെ ആക്രമിച്ചെന്നും കയ്യിലും കഴുത്തിലും പരുക്കേറ്റെന്നും സഞ്ജു പറഞ്ഞു. 

∙ ദൃശ്യങ്ങൾ പുറത്ത്

ലോ കോളജിലെ എസ്എഫ്ഐ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് നോക്കി നില്‍ക്കെ കെഎസ്‌യുവിന്‍റെ കൊടിമരം പിഴുതെടുത്തശേഷം തീയിടുകയായിരുന്നു. ഉത്തരവാദികളായ 24 എസ്എഫ്ഐക്കാരെ സസ്പെന്‍ഡ് ചെയ്തതിന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ അർധരാത്രിവരെ അധ്യാപകരെ ഒന്‍പത് മണിക്കൂര്‍ പൂട്ടിയിടുകയായിരുന്നു.

അധ്യാപകരെ തള്ളിയിടുക അടക്കമുള്ള ശാരീരിക കയ്യേറ്റങ്ങളും ഇവർ നടത്തി. ചില അധ്യാപകർക്കു പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്കു നടത്തിയ അക്രമത്തിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അക്രമം നടന്ന സ്ഥലത്തിന്റെ 10 മീറ്റർ മാറി പൊലീസ് വാഹനം ഉണ്ടായിരുന്നു. എന്നാൽ ഇവർ അക്രമം തടയാൻ ശ്രമിക്കുന്നില്ല.

വനിതാ ഹോസ്റ്റലിനു മുന്നിൽ എസ്എഫ്ഐയുടെ ബോർഡ് വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എസ്‌എഫ്ഐയ്ക്കും കെഎസ്‌യുവിനും ബോർഡ് വയ്ക്കാനുള്ള അനുവാദം പ്രിൻസിപ്പൽ നൽകുകയും ചെയ്തു. അങ്ങനെ കെഎസ്‌യു വച്ചിരുന്ന ബോർഡുകളും കൊടികളും കൊടിമരവുമാണ് എസ്എഫ്ഐ തകർത്തത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി എസ്എഫ്ഐ – കെഎസ്‌യു സംഘർഷം ഉണ്ടായിരുന്നു.

English Summary: SFI violence in Thiruvananthapuram Law College campus, visuals out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com