ADVERTISEMENT

കോഴിക്കോട്∙ മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി അപകടകരമായി കാറോ‌ടിച്ച സംഭവത്തില്‍ ഉടമയുടെ ലൈസന്‍സ് മോട്ടര്‍ വാഹന വകുപ്പ് (എംവിഡി) സസ്പെന്‍ഡ് ചെയ്തു. വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. 

കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തിയാണ് കാറുടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് അമിതവേഗത്തില്‍ വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാര്‍ കാറിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് എംവിഡി വിവരം അറിയുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മുജീബിനെ ആര്‍ടിഒ ഓഫിസില്‍ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കാറോടിച്ചത് താനാണെന്ന് മുജീബ് സമ്മതിച്ചു. മുജീബിൽനിന്ന് വിശദീകരണം തേടിയശേഷമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. 

English Summary: Children sitting on Sunroof of running Car, Owner's Licence suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com