ADVERTISEMENT

തിരുവനന്തപുരം∙ മഴയുണ്ടെങ്കിൽ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

‘‘ജില്ലാ കലക്ടര്‍മാരോട് പറയാനുള്ളത്, അവർക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാൻ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കിൽ തലേദിവസം കൊടുക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് കൊടുത്തിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.

കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണ്.

English Summary: Education Minister V Sivankutty on Rain Holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com