ADVERTISEMENT

നാദാപുരം∙ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. കാഷ്വാൽറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കു നേരെയാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ടു പേർക്കെതിരെ നാദാപുരം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കുറ്റ്യാടി, നാദാപുരം ആശുപത്രികളിലെ ദൃശ്യങ്ങളാണു പൊലീസ് ശേഖരിച്ചത്. ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരാണ് രാത്രിയിൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടെറെ കാണാനെത്തിയത്. വയനാട്ടിൽനിന്നു വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്നു ലഭിച്ചില്ലെന്നും പറഞ്ഞു. ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്ന ആൾക്കും ചെവി അടഞ്ഞിട്ടുണ്ട് ഇയാൾക്കും മരുന്ന് നൽകണമെന്ന് നഴ്സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു. 

ഒപി ടിക്കറ്റെടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്നു പറഞ്ഞതോടെ ഇവർ നഴ്സുമാരോടു തട്ടിക്കയറുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേർ കൂടെ ആശുപത്രിയിൽ എത്തി. ബഹളം തുടങ്ങിയതോടെ ഡോക്ടറും സ്ഥലത്തെത്തി. ഇതിനിടയിലാണ് അസഭ്യം പറയുകയും ഡോ.ഭരത് കൃഷ്ണയെ പിടിച്ചു തള്ളുകയും മർദിക്കുകയും ചെയ്തത്. ഡോക്ടർ നാദാപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ശരത്, 30 വയസ് – എന്നാണ് പ്രതിയായ യുവാവ് ഒപിയിൽ പേരു നൽകിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധനയ്ക്ക് എടുത്തു. ദൃശ്യങ്ങളിൽ ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെടുന്നതിന്റെയും ആശുപത്രിയിൽ ഉണ്ടായിരുന്നവർ പിടിച്ചു മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ ഉണ്ട്.

English Summary: CCTV visuals of men who attacked duty doctor in Nadapuram is out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com