ADVERTISEMENT

ധൻബാദ്∙ പൊട്ട് തൊട്ട് സ്കൂളിൽ എത്തിയതിനു അധ്യാപകൻ മർദിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവത്തെ കുറിച്ച് എൻസിപിസിആർ അന്വേഷണം നടത്തും. അന്വേഷണ സംഘം ധൻബാദിലേക്കു തിരിച്ചതായും എൻസിപിസിആർ അധ്യക്ഷൻ പ്രിയങ്ക് കനൂങ്കോ ട്വീറ്റ് ചെയ്തു. 

ധന്‍ബാദിലെ തെതുൽമാരിയിൽ തിങ്കളാഴ്ചയാണ് സംഭവം. സ്കുൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ്ചെയ്യുമെന്ന് ജാർഖണ്ഡ് ചൈൽഡ് വെൽഫെയർ കമ്മിഷൻ അധ്യക്ഷൻ ഉത്തമ് മുഖർജി അറിയിച്ചു. 

‘‘ഇത് ഗൗരവകരമായ സംഭവമാണ്. സിബിഎസ്ഇ ബോർഡിന്റെ കീഴിലുള്ള സ്കൂളാണ് ഇത്. ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇരയായ കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.’’– ഉത്തം മുഖർജി വ്യക്തമാക്കി. അടുത്തിടെ രാജസ്ഥാനിൽ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. 

English Summary: Jharkhand Girl Dies By Suicide After Being Beaten For Wearing "Bindi" In School

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com