ADVERTISEMENT

ന്യൂഡല്‍ഹി ∙ ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള  വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. 70 ബില്യൻ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തത്. കമ്പനിയുടെ പുതിയ ലോഗോ 'ദ വിസ്ത' പ്രകാശനം ചെയ്തു. പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

പുതിയ ലോഗോയിൽ എയർ ഇന്ത്യയുടെ മുഖമായിരുന്ന മഹാരാജ ഇല്ല. എന്നാൽ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനിയുടെ ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ പറഞ്ഞു. 

ഡിസംബർ മുതലുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കരാർ പ്രകാരമുള്ള പുതിയ വിമാനങ്ങൾ പല ഘട്ടങ്ങളായാണ് കമ്പനിയുടെ ഭാഗമാവുക. എയർബസ് എ–350 ആണ് ആദ്യം എയർ ഇന്ത്യയുടെ ഭാഗമാവുക. 

English Summary: New Air India Logo, Aircraft Livery Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com