ADVERTISEMENT

വിതുര ∙ നടൻ തങ്കച്ചൻ വിതുരയ്ക്കു വാഹനാപകടത്തിൽ പരുക്ക്. വിതുരയിലെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറിൽ പോകവേ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം. 

തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടർന്നു വെട്ടിത്തിരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയിൽ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നു തങ്കച്ചൻ പറഞ്ഞു.

English Summary: Actor Thankachan Vithura injured in Accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com