ADVERTISEMENT

പട്ന ∙ പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് ഒരു ഡസൻ പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ടെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്നാണ് പ്രചരണം. ഇന്ത്യ മുന്നണിക്ക് ഓരോ സംസ്ഥാനത്തും വെവ്വേറെ പ്രധാനമന്ത്രി സ്ഥാനാർഥികളാണ്. ഇതെന്തു തരം മുന്നണിയാണെന്നു മനസിലാകുന്നില്ല. മുന്നണിയിലെ മറ്റു പ്രധാനമന്ത്രി സ്ഥാനാർഥികളെ ഓർത്തു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖിന്നനാണെന്നും ചിരാഗ് പരിഹസിച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും എൻഡിഎ സഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നു ചിരാഗ് പസ്വാൻ അവകാശപ്പെട്ടു.

English Summary:

A dozen prime ministerial candidates for INDIA Alliance: Chirag Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com