ഓട്ടോറിക്ഷയിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും
Mail This Article
×
തളിപ്പറമ്പ്∙ ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനം കുന്നേൽ സന്തോഷിനെയാണ് (സുബീഷ് –24) ശിക്ഷിച്ചത്.
2023 ജനുവരി 7ന് രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ച് ഇരിക്കുമ്പോൾ സന്തോഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. തുടർന്ന് അറസ്റ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിൽ തുടരുകയാണ്.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
English Summary:
Court orders 10-year Jail for rape of minor in: Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.