ADVERTISEMENT

കൊച്ചി∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ യുവ ഡോക്ടർ ഡോ.എ.ജെ.ഷഹ്നയുടെ മരണത്തിൽ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 

കേസിലെ രണ്ടാംപ്രതിയാണ് റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ്. റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും വാട്സാപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം അബ്ദുൽ റഷീദ് ഒളിവിലാണ്. ഇയാൾക്കെതിരെ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികൾക്ക് കടന്നുകളയാൻ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്.

English Summary:

Dowry Death Of Young Doctor Shahna, High Court Granted Anticipatory Bail To Ruwais Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com