ADVERTISEMENT

കോഴിക്കോട്∙ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും സമീപത്തുള്ള നിർമാണ ജോലിക്കാരുടെയും സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. ഫാറൂഖ്  സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

കാറിന്റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15നായിരുന്നു സംഭവം. കാറിന്റെ ബോണറ്റിൽനിന്നു പുക ഉയരുകയായിരുന്നു. ഇതു കണ്ടയുടനെ സമീപത്തുണ്ടായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാരും നിർമാണ ജോലിക്കാരും ചേർന്ന് റെയിൽവേ സ്റ്റേഷനിലെ ഫയർ എക്സ്‌റ്റിങ്ക്വിഷർ എത്തിച്ച് തീയണയ്‌ക്കുകയായിരുന്നു.

സംഭവം അറിഞ്ഞ്  മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ പി.സുനിലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘം എത്തിയിരുന്നു.

English Summary:

Car caught fire in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com