ADVERTISEMENT

കാസർകോട്∙ മുൻ പഞ്ചായത്തംഗത്തെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ.കൃഷ്‌ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് വീടിനു സമീപത്തെ കുളത്തിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണ‌ൻ നായ്‌ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു മക്കൾ: സുരേന്ദ്രൻ നായ്ക്ക്,  ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു (ഹൗസിങ് ബോർഡ് ജീവനക്കാരൻ), ജയരാജൻ (കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ). മരുമക്കൾ: ജാനകി, വിജയൻ, ബാലൻ, കുട്ടി നായ്ക് ,ദാമോധരൻ, കമലം, പ്രേമ, രമ്യ.

English Summary:

Former Panchayat member and wife found dead in a pond, Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com