ADVERTISEMENT

നെന്മാറ (പാലക്കാട്) ∙ കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരനു ലഭിച്ചു. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് വാങ്ങിയ എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒപ്പം എടുത്ത വേറെ സീരീസിൽ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.

പതിവുപോലെ മീൻ വിൽക്കാൻ പോകും മുൻപു 10 രൂപ മാത്രം അഡ്വാൻസ് നൽകിയായിരുന്നു ഒരേ നമ്പരിലെ 5 ടിക്കറ്റുകൾ വാങ്ങിയത്. ബാക്കി 240 രൂപ മീൻവിൽപന കഴിഞ്ഞു തിരികെ വരുമ്പോൾ കൊടുക്കുകയായിരുന്നു. തിരുവഴിയാട് കരിങ്കുളത്തു ചില്ലറ വിൽപന നടത്തുന്ന ആർ.ചെന്താമരയിൽ നിന്നാണു പ്രധാന വിതരണക്കാരായ നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസിയുടെ ടിക്കറ്റ് വാങ്ങിയത്.

4 വർഷമായി മീൻകച്ചവടം നടത്തുന്ന മജീദിന് 20 വർഷമായി ലോട്ടറി വാങ്ങുന്ന ശീലമുണ്ട്. ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇന്നു ബാങ്കിൽ ഏൽപിക്കും. മജീദിന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന.

English Summary:

Fifty-Fifty Lottery: One crore prize for fish seller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com