ADVERTISEMENT

കോട്ടയം∙ ഓർത്തഡോക്സ് സഭയിലെ വൈദികർ രാഷ്ട്രീയ പ്രചാരകരാകരുതെന്ന് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. അങ്ങനെയുള്ളവർ സഭാശുശ്രൂഷകളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്നും വൈദികർക്കുള്ള പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു. വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ വീക്ഷണം ഉണ്ടാകുന്നതിൽ തെറ്റില്ലെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കരുത്. മറിച്ചായാൽ വിശ്വാസികൾക്കിടയിൽ അത് ഭിന്നത ഉണ്ടാക്കുമെന്നും അത്തരം സംഭവങ്ങളിൽ ദാക്ഷിണ്യം ഇല്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. അച്ചടക്ക നടപടി എടുക്കുമ്പോള്‍ നീരസപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സഭാ തലത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ മാത്രമേ കോടതിയിലേക്കു പോകാവൂ. ഹൃദയവേദനയോടെയാണ് കൽപന പുറത്തിറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടിവരുന്ന പരാതികള്‍ അത്യധികം ദുഃഖിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

English Summary:

Baselios Marthoma Mathews III Catholicos Urges Priests to Keep Politics Off the Pulpit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com