ADVERTISEMENT

തിരുവനന്തപുരം∙ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തില്‍ 3 പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിനോട് അനുമതി തേടി സിബിഐ. തിരുവല്ലം സിഐ ആയിരുന്ന സുരേഷ് വി.നായർ, എസ്ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്ഐ സജീവ് കുമാർ എന്നിവരെ പ്രതി ചേർക്കാനാണ് അനുമതി തേടിയത്. 2022 ഫെബ്രുവരിയിലാണ് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത്.

പൊലീസുകാരെ പ്രതി ചേർത്ത് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസുകാരെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സർക്കാർ അനുമതി ലഭിക്കാതെ എങ്ങനെ പ്രതി ചേർത്ത് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചോദിച്ച കോടതി, റിപ്പോർട്ട് മടക്കി. തുടർന്നാണ്, സിബിഐ വീണ്ടും അനുമതി തേടിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തൻവീട്ടിൽ സുരേഷ് നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. ദമ്പതികളെ ആക്രമിച്ചെന്ന പരാതിയിൽ തിരുവല്ലം ജഡ്ജിക്കുന്നു ഭാഗത്തുനിന്ന് ഫെബ്രുവരി 27ന് രാത്രി എട്ടു മണിയോടെയാണ് സുരേഷ് ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെത്തിയ ദമ്പതികൾ കുന്നിന്റെ ദൃശ്യം പകർത്തുന്നതിനിടയിലാണ് പ്രതികൾ ആക്രമിച്ചതെന്നാണു പൊലീസ് പറഞ്ഞത്. യുവാക്കൾക്ക് പൊലീസ് മർദനമേറ്റതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടികൾക്കിടെയാണ് സുരേഷിനു നെഞ്ചുവേദന അനുഭവപ്പെട്ടതെന്നാണ് വിവരം. ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

English Summary:

Thiruvallam custody death; CBI seek permission to prosecute Police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com