ADVERTISEMENT

കൊല്ലം ∙ പിതാവിന്റെയും 2 കുട്ടികളുടെയും മൃതദേഹം വീടിനുള്ളിൽ കാണപ്പെട്ടു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നു നിഗമനം. പട്ടത്താനം ജവാഹർ നഗർ ഇരിപ്പക്കൽ വീട്ടിൽ ചെമ്പകശേരിയിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (6) എന്നിവരാണ് മരിച്ചത്. ഏറെക്കാലം ഗൾഫിലായിരുന്നു  ജോസ് പ്രമോദ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും. ദേവനാരായണൻ നാലാം ക്ലാസിലും ദേവനന്ദ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. 

എംഡിക്ക് പഠിക്കുന്ന ജോസ് പ്രമോദിന്റെ ഭാര്യ ഡോ. ലക്ഷ്മി വീട്ടിൽ നിന്ന് അൽപം അകലെയുള്ള ഹോസ്റ്റലിൽ താമസിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി ജോസ് പ്രമോദ് ഇവർക്ക് സന്ദേശം അയച്ച ശേഷം കുട്ടികൾക്കൊപ്പം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Father and children found dead, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com