ADVERTISEMENT

കല്‍പറ്റ∙ വീട്ടിൽ കയറി 14 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് തടവും പിഴയും. നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെയാണ് (47) വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചത്. 2019 ജൂലൈയിലാണ് സംഭവം. അതിജീവിത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയതിനു കല്‍പറ്റ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com