ADVERTISEMENT

ചെന്നൈ∙ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടും മന്ത്രിയായി സെന്തിൽ മന്ത്രിയായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാരനായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്നും സെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ആണ് മന്ത്രിയ്ക്കെതിരെ പരാമർശം നടത്തിയത്. 

സെന്തിലിന്റെ സഹോദരന്റെ പേരും കുറ്റപത്രത്തിലുണ്ടെന്നും അയാൾ ഒളിവിലാണെന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ കോടതി സൂചിപ്പിച്ചു. സഹോദരന്‍ ഒളിവിലാണെന്നു ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കരുതെന്ന് സെന്തിലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ആവശ്യപ്പെട്ടു. അങ്ങനെ ജാമ്യം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അപ്പോഴാണ് 230 ദിവസമായി വകുപ്പില്ലാ മന്ത്രിയായി സെന്തിൽ തുടരുന്നതിനെക്കുറിച്ച് ജസ്റ്റിസ് വെങ്കടേഷ് ചോദിച്ചത്. 

അനധികൃത പണമിടപാട് നിരോധന നിയമപ്രകാരം മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വർഷം ജൂൺ 14നാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സെന്തില്‍ ബാലാജിയെ ചെന്നൈ പുഴൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് അടുത്ത മാസം 14ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ ഇഡിയോട് മറുപടി നൽകാനും ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com