ADVERTISEMENT

കാക്കനാട്∙ സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ സ്കൂൾ വിദ്യാർഥിയെ കണ്ടക്ടർ കടിച്ചു. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥിയുടെ നെഞ്ചിൽ രണ്ടു പല്ലുകളിൽനിന്നേറ്റതിനു സമാനമായ മുറിവുണ്ട്. പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹന വകുപ്പിനും പരാതി നൽകി.

Read also: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മലപ്പുറത്ത് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മുഖത്തും അടിച്ചു. ഇടപ്പള്ളിയിൽനിന്ന് ബസിൽ കയറിയ തന്നോട് മോശമായ പെരുമാറ്റമായിരുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിർത്തി. ഇവിടെ നിന്നാൽ പോരേ എന്നു ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതത്രെ. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം.

English Summary:

Bus conductor bit in student's chest, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com