ADVERTISEMENT

മലപ്പുറം ∙ പ്രകൃതി പഠന ക്യാംപിനു പോയ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകി.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ കുട്ടികളാണ് ഇന്നലെ കരിമ്പുഴയിലെ കയത്തിൽ മുങ്ങിമരിച്ചത്. 

കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിലായിരുന്നു സംഭവം. 

English Summary:

Malappuram Students Death: Minister V.Sivankutty instructed for investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com