ADVERTISEMENT

കടുത്തുരുത്തി ∙ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ വച്ചു ബലമായി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Read also: തിരുവല്ലയിൽനിന്നു കാണാതായ 9–ാം ക്ലാസുകാരി തിരിച്ചെത്തി; സ്റ്റേഷനിലെത്തിച്ച് മുങ്ങിയ യുവാക്കൾ പിടിയിൽ

പരാതിയെ തുടർന്നു കടുത്തുരുത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കു നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ധനപാലൻ, എസ്ഐമാരായ സി.ആർ.സിങ്, വി.വി. റോജി മോൻ, എസ്.കെ.സജിമോൻ, കെ.സിജോ, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Youth Arrested for Kidnapping Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com