ADVERTISEMENT

ടോക്കിയോ∙ ജപ്പാനിലെ ജനപ്രിയ കോമിക് സീരീസായ ഡ്രാഗൺ ബോളിന്റെ സ്രഷ്ടാവ് അകിര തൊറിയാമ(68)അന്തരിച്ചു. മാർച്ച് ഒന്നിനായിരുന്നു അന്ത്യം. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു അകിര. സംസ്കാര ചടങ്ങിൽ കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തതെന്ന് ഡ്രാഗൺ ബോൾ വെബ്സൈറ്റ് പ്രസ്താവനയിൽ അറിയിച്ചു.  

Read More: രാജേന്ദ്രനെ വലയിലാക്കാൻ ‘ഓപ്പറേഷൻ ഇടുക്കി’; നീക്കം ഒരു മാസം മുൻപ് തുടങ്ങി, ചാക്കിലാക്കാൻ  തമിഴ്നാട്ടിലെയും നേതാക്കൾ

1984–ലാണ് അതുവരെയുള്ള ആസ്വാദന തലങ്ങളെയെല്ലാം മാറ്റിചിന്തിപ്പിച്ചുകൊണ്ട് ഡ്രാഗൺ ബോൾ കോമിക്സ് വരുന്നത്. ഭൂമിയെ രക്ഷിക്കാൻ സൺ ഗോകു എന്ന ആൺകുട്ടി മാന്ത്രിക ശക്തി ഉപയോഗിച്ച് നടത്തുന്ന പോരാട്ടമായിരുന്നു ഡ്രാഗൺ ബോൾ സീരീസിന്റെ പ്രമേയം.

അകിരയുടെ അനന്യമായ സൃഷ്ടികൾ വരുകാലത്തും എല്ലാവർക്കും പ്രിയങ്കരമായി തുടരുമെന്നു പ്രതീക്ഷിക്കുന്നതായി ഡ്രാഗൺ ബോൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. അകിരയുടെ നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു. 

1955–ൽ ജപ്പാനിലെ നഗോയയിലാണ് അകിര ജനിക്കുന്നത്. 1980–കളുടെ തുടക്കത്തിലാണു കോമിക് ലോകത്തേക്ക് അകിര എത്തുന്നത്. റോബോട്ട് പെൺകുട്ടി അരലെയുടെയും അവളുടെ ശാസ്ത്രജ്ഞന്റെയും കഥപറയുന്ന ഡോ.സ്ലംപ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി.

എന്നാൽ ഡ്രാഗൺ ബോളാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. എന്നാൽ ഡ്രാഗൺ ബോൾ എങ്ങനെയാണ് ഇത്ര പ്രചാരം നേടിയതെന്ന് തനിക്കുപോലുമറിയില്ലെന്നാണ് 2013–ൽ നൽകിയ ഒരു അഭിമുഖത്തിൽ അകിര പറഞ്ഞത്. അത് വരയ്ക്കുമ്പോൾ ആകെ ആഗ്രഹിച്ചിരുന്നത് ജപ്പാനിലെ ആൺകുട്ടികളെ സന്തോഷിപ്പിക്കണം എന്നുമാത്രമായിരുന്നെന്നും അകിര പറഞ്ഞിരുന്നു. 

English Summary:

The creator of Dragon Ball, one of the most influential and best-selling Japanese comics of all time, Akira Toriyam dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com