ആലപ്പുഴ പുറക്കാട്ട് രാവിലെ കടല്‍ ഉള്‍വലിഞ്ഞു; പിന്നാലെ തീരപ്രദേശത്ത് വൻ കടൽ ക്ഷോഭം
Mail This Article
×
ആലപ്പുഴ∙ അമ്പലപ്പുഴ പുറക്കാട്, പൂന്തുല തീരപ്രദേശത്തു കടൽക്ഷോഭം. പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്നു പൂർവസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്കു കടൽ കയറുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പ്രദേശത്തു നിന്നു മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായ ഇടത്തേക്കു നീക്കുകയാണ്. പ്രദേശത്ത് മാർച്ച് 19നും കടൽ ഉൾവലിഞ്ഞിരുന്നു. എന്നാൽ അന്നു കടലാക്രമണം ഉണ്ടായില്ല.
English Summary:
Sea recedes again in Alappuzha Purakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.