ADVERTISEMENT

വടകര∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി. 

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നടത്തിയ പരാമർശത്തെത്തുടർന്ന് ഹരിഹരിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ശനിയാഴ്ച വടകര കോട്ടപ്പറമ്പിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് അധിക്ഷേപ പരാമർശമുണ്ടായത്. 

യുഡിഎഫ് നേതാക്കളുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇന്നലെ രാത്രി ഹരിഹരന്റെ വീടിനു നേരെ ആക്രമണമുണ്ടായി സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

English Summary:

Anti-women remarks: Vadakara Police flied case against RMP leader KS Hariharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com