ADVERTISEMENT

പത്തനംതിട്ട ∙ തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Sabarimala Devotees Meet with Serious Road Mishap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com