ADVERTISEMENT

ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹര്‍ജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇ.ഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.

ഇ.ഡിയുടെ വാദം കൂടി പൂര്‍ത്തിയായാല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുത്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റേതിനു സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നായിരുന്നു ഹേമന്ത് സോറന്റെ പ്രധാന വാദം. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഹേമന്ത് സോറന്‍ മനഃപൂർവം ജാതി അധിക്ഷേപ കേസുകള്‍ ചുമത്തിയെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.

English Summary:

Former Jharkhand CM Hemant Soren Withdraws Bail Plea from Supreme Court in Money Laundering Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com