ADVERTISEMENT

കോട്ടയം∙ കോട്ടയം വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണുള്ളത്. തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

English Summary:

Two-week-old unidentified dead body found in Kottayam rubber plantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com