ADVERTISEMENT

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗം പ്രവചിച്ച് മനോരമ ന്യൂസ്–വിഎംആർ എക്സിറ്റ് പോൾ. യുഡിഎഫിന് 16 മുതൽ 18 വരെ സീറ്റുകൾ ലഭിച്ചേക്കും. എന്നാൽ 2019ലെ അതേഫലം ആവർത്തിക്കില്ലെന്നാണു സൂചന. കഴിഞ്ഞ തവണ 19 സീറ്റാണു യുഡിഎഫ് നേടിയത്. സംസ്ഥാന തലത്തിൽ യുഡിഎഫിന്റെ വോട്ടുവിഹിതത്തിൽ 4.76 ശതമാനം വോട്ടു കുറഞ്ഞു. മുന്നണിക്ക് ആകെ 42.46 ശതമാനം വോട്ടു കിട്ടും. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നാണു പ്രവചനം. 

സീറ്റു നിലയിലും വോട്ടുവിഹിതത്തിലും കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെയത്ര വന്നില്ലെങ്കിലും മേധാവിത്തം തുടരാനാകുമെന്നതു യുഡിഎഫിനു നേട്ടമാണ്. 2019ൽ നഷ്ടപ്പെട്ട ഏക സീറ്റായ ആലപ്പുഴ ഇത്തവണ കോൺഗ്രസ് നേടും. സിപിഎമ്മിന്റെ കേരളത്തിന്റെ ഏക ലോക്സഭാ എംപി എ.എം.ആരിഫിനെതിരെ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണു സ്ഥാനാർഥി. യുഡിഎഫ് 3.98 ശതമാനം വർധിപ്പിച്ച് 43.88 ശതമാനം വോട്ടുവിഹിതം ആലപ്പുഴയിൽ സ്വന്തമാക്കും. 

1) കെ.രാധാകൃഷ്ണൻ 2) രമ്യ ഹരിദാസ്
1) കെ.രാധാകൃഷ്ണൻ 2) രമ്യ ഹരിദാസ്

എന്നാൽ, സിറ്റിങ് എംപിമാരായ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മത്സരിച്ച കണ്ണൂരിലും രമ്യ ഹരിദാസ് സ്ഥാനാർഥിയായ ആലത്തൂരിലും ബലാബലമാണ് എക്സിറ്റ് പോളിൽ പറയുന്നത്. ഈ മണ്ഡലങ്ങളിൽ യുഡിഎഫിനും എൽഡിഎഫിനും യഥാക്രമം 42, 41 ശതമാനം വീതം വോട്ടുവിഹിതമാണു കിട്ടുക. കടുത്ത മത്സരത്താൽ ശ്രദ്ധാകേന്ദ്രമായ വടകരയിലും പാലക്കാടും സീറ്റ് യുഡിഎഫിനു കൈമോശം വരുമെന്നുമാണു പ്രവചനം.

വടകരയിൽ എൽഡിഎഫിന്റെ കെ.കെ.ശൈലജ എംഎൽഎയ്ക്കു പകരം സിറ്റിങ് എംപി കെ.മുരളീധരനെ മാറ്റി ഷാഫി പറമ്പിൽ എംഎൽഎയെ സ്ഥാനാർഥിയാക്കിയതു തിരിച്ചടിച്ചെന്നാണു നിഗമനം. ഇവിടെ യുഡിഎഫിനു 9.76 ശതമാനം കുറഞ്ഞു വോട്ടുവിഹിതം 39.65 ആകും. പാലക്കാട്ട് സിറ്റിങ് എംപി വി.കെ.ശ്രീകണ്‌ഠന്റെ നിലയും പരുങ്ങലിലാണ്. സിപിഎം പിബി അംഗം എ.വിജയരാഘവന്റെ പ്രഭാവത്തിനു മുന്നിൽ ശ്രീകണ്‌ഠനു കാലിടറും. ഇവിടെ യുഡിഎഫിനു 0.14 ശതമാനം കുറഞ്ഞു വോട്ടുവിഹിതം 38.66 ശതമാനമാകും. 

യുഡിഎഫിനു വിജയസാധ്യതയുള്ള മണ്ഡലങ്ങൾ

∙ തിരുവനന്തപുരം

 ശശി തരൂർ (കോൺഗ്രസ്)

∙ ആറ്റിങ്ങൽ
 അടൂർ പ്രകാശ്  (കോൺഗ്രസ്)

∙ കൊല്ലം
എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്‌പി)

∙ പത്തനംതിട്ട

 ആന്റോ ആന്റണി (കോൺഗ്രസ്)

∙ മാവേലിക്കര

 കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)

∙ ആലപ്പുഴ

 കെ.സി.വേണുഗോപാൽ (കോൺഗ്രസ്)

∙ കോട്ടയം
 ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)

∙ ഇടുക്കി

 ഡീൻ കുര്യാക്കോസ്  (കോൺഗ്രസ്)

∙ എറണാകുളം

 ഹൈബി ഈഡൻ (കോൺഗ്രസ്)

∙ ചാലക്കുടി 

 ബെന്നി ബഹനാൻ  (കോൺഗ്രസ്)

∙ തൃശൂർ

 കെ.മുരളീധരൻ (കോൺഗ്രസ്)

∙ പൊന്നാനി

എം.പി.അബ്ദുസ്സമദ് സമദാനി (മുസ്‌ലിം ലീഗ്)

∙ മലപ്പുറം

ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്)

∙ കോഴിക്കോട്

എം.കെ.രാഘവൻ  (കോൺഗ്രസ്)

∙ വയനാട്

രാഹുൽ ഗാന്ധി  (കോൺഗ്രസ്)

∙ കാസർകോട്

രാജ്‌മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com