ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ കൂടി നിർമിക്കാൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇതുവരെ 4.21 കോടി വീടുകളാണ് നിർമിച്ചത്. ശുചിമുറികൾ, വൈദ്യുതി, എൽപിജി കണക്‌ഷൻ, ശുദ്ധജല പൈപ്പുകൾ എന്നിവയെല്ലാം ഇതിലുണ്ടാവും.

അർഹരായ കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിനാലാണ് 3 കോടി വീടുകൾ കൂടി നിർമിക്കുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറ‍ഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ ഏതെന്നു നിശ്ചയിക്കുന്നതിനു മുൻപായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്. വകുപ്പുകൾ സംബന്ധിച്ച തർക്കം കാരണമാണ് തീരുമാനം നീണ്ടതെന്ന പ്രതിപക്ഷ ആരോപണങ്ങൾ കേന്ദ്രസർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് വാർത്താ സമ്മേളനമുണ്ടാകുമെന്നു പിഎംഒ അറിയിച്ചെങ്കിലും പിന്നീട് അതു പിൻവലിച്ചു.

English Summary:

3 Crore Houses in pmay project The first decision of the cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com