ADVERTISEMENT

പത്തനംതിട്ട∙ തന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുൻപ് ഉണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെന്റ് സ്ഥലമെന്നും, കെട്ടിടം വച്ചത് 1.89 കോടിരൂപ ബാങ്ക് ലോണെടുത്താണെന്നും മന്ത്രി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

റോഡിന്റെ ഈ ഭാഗത്തുളള മുഴുവൻ പുറമ്പോക്കും അളന്ന് ഒഴിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ ഭാഗത്തുള്ള വസ്തുക്കളെല്ലാം അളന്ന് പുറമ്പോക്ക് ഉണ്ടെങ്കിൽ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം. ഭർത്താവ് ജോർജ് ജോസഫ് ഇതിനായി ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ടാറിങ്ങിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. താൻ മന്ത്രിയാകുന്നതിനു മുൻപ് 2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി 17 മീറ്ററാണ്. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. 

റോഡ് നിർമാണം നടക്കുന്നത് കിഫ്ബി 2020ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ, നിശ്ചയിച്ച അലൈൻമെന്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. അവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്. ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്ററാണ്. അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളതെന്നും മന്ത്രി ആരോപിച്ചു.

English Summary:

Minister Veena George's reaction over allegations against her husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com