ADVERTISEMENT

കൊച്ചി ∙ അയനിക പോസിറ്റീവ് ജേണലിസം ആൻഡ് ഇംപാക്ട് ജേണലിസ്റ്റ് അവാർഡ് മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ സീന ആന്റണിക്ക്. ആൽബനിസത്തെപ്പറ്റി അവബോധമുണ്ടാക്കുന്ന റിപ്പോർട്ടുകൾക്ക്  ജനകീയ മാനസികാരോഗ്യ സംഘടനയായ അയനിക സൊസൈറ്റി നൽകുന്ന പുരസ്കാരമാണിത്. ‘വെയിൽ കൊണ്ടു മുറിവേറ്റവർ’ എന്ന ഷോർട്ട് ഡോക്യുമെന്ററിക്കാണ് പുരസ്കാരം. സംപ്രീത് സുകുമാരൻ ക്യാമറ നിർവഹിച്ച ഡോക്യുമെന്ററി എഡിറ്റ് ചെയ്തത് അരുൺ വർഗീസാണ്.

പോസിറ്റീവ് ജേണലിസത്തിനുള്ള കേരളത്തിലെ പ്രഥമ പുരസ്കാരമാണിതെന്നും ആല്‍ബനിസം അവബോധം, മാധ്യമങ്ങളിലും വാര്‍ത്തകളിലും സാമൂഹിക മാനസികാരോഗ്യത്തെക്കൂടി പരിഗണിച്ച് ഉണ്ടാകുന്ന ഇടപെടലുകളെ ചേര്‍ത്തുനിര്‍ത്തല്‍, പോസിറ്റീവ് ജേണലിസം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പുരസ്കാരത്തിന്റെ ലക്ഷ്യങ്ങളെന്നും അയനിക സൊസൈറ്റി അധികൃതർ പറഞ്ഞു.

അവാർഡ് നേടിയ വിഡിയോ കാണാം:

English Summary:

Seena Antony Wins Ayanika Award for Positive Journalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com