ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡിലെ അബുജ്മറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു. രണ്ടു ദിവസമായി നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.

നാരായൺപുർ, ബീജാപുർ, ദന്തേവാഡ എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന വനപ്രദേശമാണ് അബുജ്മർ. ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെട്ടതും ആളുകൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതുമായ ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപകമാണ്. 

നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് അബുജ്മർ വനത്തിനുള്ളിൽ വെടിവയ്‌പുണ്ടായത്. നാല് ജില്ലകളിൽ നിന്നുള്ള ഡിആർജി, എസ്‌ടിഎഫ്, റഐടിബിപി 53-ാം ബറ്റാലിയൻ എന്നിവരടങ്ങുന്നതാണ് സംഘം.

English Summary:

Chhattisgarh: 8 Maoists, one security personnel killed in encounter in Abujhmarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com