ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് തിരിച്ചടിയേറ്റതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻസിപി(എസ്പി) നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് വിജയിക്കാൻ അനുകൂല സാഹചര്യമൊരുക്കിയതിന് മോദിയോട് ‘നന്ദി’ പറയുന്നുവെന്നായിരുന്നു ശരദ് പവാറിന്റെ പരാമർശം.

‘പ്രധാനമന്ത്രി റാലിയും റോഡ് ഷോയും നടത്തിയ മഹാരാഷ്ട്രയിലെ എല്ലായിടത്തും ഞങ്ങൾ ജയിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നന്ദി പറയേണ്ടത് എന്റെ കടമയാണ്.’– മഹാ വികാസ് അഘാഡി സഖ്യ നേതാക്കളായ ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചൗഹാൻ എന്നിവരുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ശരദ് പവാർ പറഞ്ഞു. എൻസിപിയിൽ നിന്ന് പിളർന്ന് പുതിയ പാർട്ടി രൂപീകരിക്കുകയും എൻഡിഎയ്‍ക്കൊപ്പം ചേരുകയും ചെയ്ത അജിത് പവാർ പക്ഷത്തെ തിരിച്ചെടുക്കുന്നുവെന്ന അഭ്യൂഹവും അദ്ദേഹം തള്ളി.

വിട്ടുപോയവരെ തിരിച്ച് പാർട്ടിയിലേക്ക് എടുക്കുന്നില്ലെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം വിജയം ആവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. 2019ൽ 23 സീറ്റ് നേടിയ മഹാരാഷ്ട്രയിൽ ഇത്തവണ ബിജെപിക്ക് 9 സീറ്റ് മാത്രമാണ് ലഭിച്ചത്.

English Summary:

Wherever PM campaigned, we won- Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com