ADVERTISEMENT

കൊച്ചി ∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവനാ പുരസ്കാരം (50,000 രൂപ) നാടകകൃത്ത് സി.എൽ.ജോസിന്. നവംബറിൽ കൊച്ചിയിലാണു പുരസ്കാര സമർപ്പണമെന്നു പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ അറിയിച്ചു. രചന, സംവിധാനം, അഭിനയം എന്നിങ്ങനെ മലയാളനാടകവേദിയുടെ സമസ്ത മേഖലകളിലും ആറു പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് സിഎൽ ജോസ്. 

നാൽ‌പതോളം സമ്പൂർണ നാടകങ്ങളും എൺപതോളം ഏകാങ്കങ്ങളും കുട്ടികൾക്കായി ഏതാനും നാടകങ്ങളും ഓർമകൾക്ക് ഉറക്കമില്ല എന്ന ആത്മകഥയും അദ്ദേഹം എഴുതി. ജീവിതം ഒരു കൊടുങ്കാറ്റാണ്, വേദനയുടെ താഴ്്വരയിൽ, നക്ഷത്ര വിളക്ക്, ഭൂമിയിലെ മാലാഖ, തീപിടിച്ച ആത്മാവ്, കറുത്ത വെളിച്ചം, വിഷക്കാറ്റ്, മണൽക്കാട്, കരിഞ്ഞമണ്ണ്, അഗ്നിവലയം, വിശുദ്ധപാപം, നഷ്ടസ്വർഗം, ശാപരശ്മി, സൂര്യാഘാതം, യുഗതൃഷ്ണ, അഭിസന്ധി, ജ്വലനം, ശോകപക്ഷി, കൊടുങ്കാറ്റുറങ്ങുന്നവീട്, മേഘധ്വനി, ആമ്പൽപ്പൂവിന്റെ ആത്മഗീതം, വെളിച്ചമേ നീ എവിടെ, എന്റെ വലിയ പിഴയും കന്നിക്കനിയും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com