ADVERTISEMENT

തിരുവനന്തപുരം∙ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിലെ പ്രതി ബിനോയിയെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്. പ്രതി സമര്‍പ്പിച്ച ജാമ്യപേക്ഷ ഇതിനു ശേഷമേ പരിഗണിക്കൂ. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പീഡിപ്പിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ ചുമത്തിയത്.

റിസോര്‍ട്ടില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ എത്തിക്കാൻ ഉപയോഗിച്ച വാഹനം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ട്. ഏറെനാളായി പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ വേര്‍പിരിഞ്ഞതിനു പിന്നാലെ പ്രതിയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചിരുന്നുവെന്നും അതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് കരുതുന്നത്.

English Summary:

Death of Instagram Influencer: Suspect in Two Days Police Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com