ADVERTISEMENT

ന്യൂഡൽഹി∙ പുതുതലമുറ ‍ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചു തട്ടിപ്പു നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡേറ്റിങ്ങിന്റെ പേരിൽ വിളിപ്പിച്ചു വിലകൂടിയ ഭക്ഷണം ഓർഡർ ചെയ്താണു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ തട്ടിപ്പിനിരയായ ഐഎഎസ് ഉദ്യോഗാർഥിയായ യുവാവിനു നഷ്ടമായത് 1.20 ലക്ഷം രൂപയാണ്. യുവാവിന്റെ പരാതിയിൽ കേസെടുത്ത ഡൽഹി പൊലീസ് തട്ടിപ്പ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവം ഇങ്ങനെ: ഡേറ്റിങ് ആപ്പായ ടിൻഡർ വഴിയാണ് ഐഎഎസ് ഉദ്യോഗാർഥിയായ യുവാവ്, അഫ്സാൻ പർവീൺ എന്ന യുവതിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിനു പിന്നാലെ ഇരുവരും വാട്സാപ് നമ്പർ കൈമാറി. ചാറ്റിങ് നടത്തിയശേഷം ഡേറ്റിങ്ങിനു യുവാവിനെ യുവതി ക്ഷണിക്കുകയും ചെയ്തു. അഫ്സാൻ നിർദേശിച്ച റസ്റ്ററന്റിലാണ് ഡേറ്റിങ് നിശ്ചയിച്ചിരുന്നത്. 

റസ്റ്ററന്റിൽ യുവാവെത്തിയതിനു പിന്നാലെ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് അഫ്സാൻ കടന്നു. വിലകൂടിയ ഭക്ഷണവിഭവങ്ങൾ ഓർഡർ ചെയ്തശേഷം റസ്റ്ററന്റിൽനിന്ന് അഫ്സാൻ പർവീൺ മുങ്ങി. റസ്റ്ററന്റ് ഉടമ കൂടി തട്ടിപ്പിനു കൂട്ടു നിൽക്കുന്നതായിരുന്നു ഇവരുടെ രീതി. യുവതി പോയശേഷം ഭക്ഷണത്തിന്റെ ഓർഡർ യുവാവ് റദ്ദാക്കി. ഇതോടെയാണു റസ്റ്ററന്റുകാരുടെ രീതി മാറിയത്. വിലകൂടിയ ഭക്ഷണവിഭവമാണ് ഓർഡർ ചെയ്തിരുന്നതെന്നും നഷ്ടപരിഹാരമായി ബിൽ തുക നൽകണമെന്നും യുവാവിനെ മാനേജരും ബൗൺസർമാരും ചേർന്നു ഭീഷണിപ്പെടുത്തി. ഇങ്ങനെയാണു യുവാവിന് 1.20 ലക്ഷം രൂപ നഷ്ടമായത്.

ബിൽ തുകയുടെ 15% യുവാവിനെ എത്തിച്ച അഫ്സാനയ്ക്കും 40% റസ്റ്ററന്റ് ഉടമയ്ക്കും ബാക്കി 45% തട്ടിപ്പ് ആസൂത്രണം ചെയ്ത മാനേജർക്കും ബൗൺസർമാർക്കും എന്നതായിരുന്നു ഇവരുടെ വീതംവയ്പ് രീതി. യുവാവിന്റെ പരാതിയിൽ കേസെടുത്ത ഡൽഹി പൊലീസ് റസ്റ്ററന്റ് മാനേജരായ അക്ഷയ് പഹ്വായയെയും അഫ്സാൻ പർവീണിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ മുൻപും ഇത്തരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും പലരും അപമാനം ഭയന്നു സംഭവം പുറത്തു പറഞ്ഞിരുന്നില്ല. ഇതോടെയാണു തട്ടിപ്പു സംഘം വളർന്നതെന്നും പൊലീസ് അറിയിച്ചു.

English Summary:

Delhi Police Nab Two for Scamming IAS Candidate via Dating App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com