ADVERTISEMENT

തിരുവനന്തപുരം∙ പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എഒസിസി) സ്ഥാപിച്ചു. നിലവിൽ, വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എഒസിസി സജ്ജീകരിച്ചത്. 

എസ്ഐടിഎ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഒസിസിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസ്സപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം ബാക് അപ്പ് എഒസിസി വഴി സുഗമമായി നടക്കും. 

English Summary:

AOCC Launched at Thiruvananthapuram Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com