ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ ഇടിമുറിയിലിട്ട് മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റജിസ്ട്രാര്‍ക്ക് നിർദേശം. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേരള സർവകലാശാല വൈസ് ചാൻസലര്‍ ഡോ.മോഹൻ കുന്നുമ്മേൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

സാഞ്ചോസിനെ മർദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സാഞ്ചോസിന്റെ പരാതിയിൽ എസ്എഫ്ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കെഎസ്‌യുവിന്റെ ഉപരോധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. എംഎൽഎ എം.വിൻസെന്റിനെ അടക്കം എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നു പരാതിയുണ്ട്.

English Summary:

Kerala University VC Orders Immediate Probe into SFI Attack Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com