ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല സെനറ്റിലേക്കു ഗവർണർ പുതിയ 5 അംഗങ്ങളെ നാമനിർദേശം ചെയ്തു. 4 വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയുമാണു നിർദേശിച്ചത്. കെ.എസ്. ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ.രാമാനന്ദ്, ജി.ആർ. നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിർദേശം ചെയ്തത്. തോന്നയ്ക്കൽ സ്കൂളിലെ എസ്.സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്.

മുൻപു ഗവർണർ നടത്തിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നാമനിർദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗവർണറെ വഴി തടഞ്ഞുള്ള സമരത്തിന് എസ്എഫ്ഐയെ പ്രേരിപ്പിച്ചതു സെനറ്റിലക്കുള്ള നാമനിർദേശമായിരുന്നു.

English Summary:

Senate Gains Five New Members: Governor’s Latest Appointments Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com