ADVERTISEMENT

തിരുവനന്തപുരം∙ വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും സമരത്തിനുണ്ട്. ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ:

∙ തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ റേഷൻ കട ജീവനക്കാർക്കും മിനിമം വേതനം 30,000 രൂപ ലഭിക്കുന്ന തരത്തിൽ വേതന പാക്കേജ് അടിയന്തരമായി പരിഷ്കരിക്കണം.

∙ റേഷൻ കട നടത്തിക്കൊണ്ടുപോകുന്ന, അർഹതയുള്ള മുഴുവൻ സെയിൽസ്മാൻമാരെയും റേഷൻ ലൈസൻസികളായി സ്ഥിരപ്പെടുത്തണം.

∙ റേഷൻ ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണം.

∙ ആരോഗ്യ, വിദ്യാഭ്യാസ മേഖലയോടുള്ള അതേ പരിഗണന റേഷൻ വിതരണത്തിനും നൽകണം.

∙ ഭക്ഷ്യ ലഭ്യത അടിസ്ഥാന മാനദണ്ഡമാക്കി മുൻഗണനാ വിഭാഗക്കാരെ തിരഞ്ഞെടുക്കണം. 

∙ ഭക്ഷ്യസാധനങ്ങൾക്ക് കിന്റലിന് 280 രൂപയെങ്കിലും കമ്മിഷൻ നൽകണം.

∙ വ്യാപാരികളുടെ ആക്ഷേപങ്ങൾ കൂടി പരിഗണിച്ച് റേഷനിങ് ഓഡർ പുനർനിർണയിക്കണം.

∙ റേഷൻ ക്ഷേമ നിധിയിൽ സർക്കാർ പങ്കാളിത്തം ഉറപ്പാക്കണം. പെൻഷനും ക്ഷേമ  പ്രവർത്തനങ്ങളും കാലാനുസൃതമായി വർധിപ്പിക്കണം

∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം.

∙ കോവിഡ് കിറ്റുവിതരണം ചെയ്ത എല്ലാവർക്കും കമ്മിഷൻ നൽകണം. വ്യാപാരി ക്ഷേമനിധി കുടിശിക നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com