ADVERTISEMENT

ന്യൂയോർക്ക്∙ യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അൽബാനിക്ക് സമീപമുള്ള ബാർബെ വില്ല വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു.

ട്രൈൻ സർവകലാശാലയിലെ വിദ്യാർഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ്  അപകടത്തിൽപ്പെട്ടതെന്ന്  സ്ഥിരീകരിച്ച ന്യൂയോർക്കിലെ ഇന്ത്യൻ എംബസി,  മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും  അറിയിച്ചു.

സായിക്കൊപ്പം മറ്റൊരു വിദ്യാർഥി കൂടി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അവിടെയെത്തിയ ഒരാൾ ആ വിദ്യാർഥിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സായ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ദർ എത്തിയാണ്  മൃതദേഹം പുറത്തെടുത്തത്.

English Summary:

Indian student from Telangana Sai Surya Avinash Gadde dies after drowning in US’ Barberville Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com